Header Ads

  • Breaking News

    കണ്ണൂരിൽ ജനുവരി 23 ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ടുവയല്‍ മുതല്‍ പൂതപ്പാറ സ്‌കൂള്‍ വരെയും ഓലാടത്താഴെ മുതല്‍ ഉപ്പായിച്ചാല്‍ ചര്‍ച്ച് വരെയുമുള്ള ഭാഗങ്ങളില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    തലശ്ശേരി സൗത്ത്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊട്ടു മഠം, സത്രം എന്നീ ഭാഗങ്ങളില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളോറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.
    കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗവ.ഐസ്, സതേണ്‍ സ്റ്റാര്‍ ഐസ്, ഇന്‍ഡസ് മോട്ടോര്‍സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, ഓണപ്പറമ്പ, അഴിക്കോടന്‍മുക്ക് എന്നീ ഭാഗങ്ങളില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ  9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഡ്മ, അറക്കല്‍, ഹാര്‍ബര്‍, മൊയ്തീന്‍ പള്ളി, മോഡേണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 23 ശനിയാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad