Header Ads

  • Breaking News

    ദൃശ്യം 2 റിലീസ് തീയ്യതി തീരുമാനിക്കേണ്ടത് ആമസോണ്‍ പ്രൈം!! ആന്റണി പെരുമ്പാവൂർ

    ഏറെ വിവാദം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ‘ദൃശ്യം 2’ന്‍റെ ഒടിടി റിലീസ് . പുതുവത്സരദിനത്തില്‍ പുറത്തെത്തിയ ടീസറിനൊപ്പമാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല പകരം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് എന്നും മോഹൻലാൽ ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയ്യതി ആമസോണ്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാണ് ചിത്രം റിലീസിനെത്തുക എന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.

    ഇന്നലെ കൊച്ചിയില്‍ നടന്ന ‘ഫിയോക്’ ജനറല്‍ ബോഡി യോഗത്തിന്‍റെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് ആന്‍റണി ദൃശ്യം 2′ ന്റെ റിലീസ് വിവരം വ്യക്തമാക്കിയത്. റിലീസ് തീയ്യതി തീരുമാനിക്കേണ്ടത് ആമസോണ്‍ പ്രൈം ആണെന്നും അതേസമയം ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യപ്പെടാനാണ് സാധ്യതയെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു. ചിത്രം ജനുവരിയില്‍ എന്തായാലും റിലീസ് ചെയ്യപ്പെടുകയില്ലെന്ന് സംവിധായകനായ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad