Header Ads

  • Breaking News

    സൈബര്‍ സുരക്ഷ; മികച്ച 100 പേരിൽ ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും

    തിരുവനന്തപുരം: രാജ്യത്തെ സൈബര്‍ സുരക്ഷ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ പട്ടികയിലെ ആദ്യ നൂറു റാങ്കില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമും ഇടംപിടിച്ചു. സൈബര്‍ കു​റ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമമായ ദി- 420 പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്.

    എന്നാൽ കുട്ടികള്‍ക്ക് എതിരെയുള്ള കേരള പൊലീസിന്റെയും സൈബര്‍ ഡോമിന്റെയും പ്രവര്‍ത്തനങ്ങളും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയെന്ന നിലയിലാണ് ലോക്നാഥ് ബെഹ്റ പട്ടികയില്‍ ഇടംപിടിച്ചത്. സൈബര്‍ ഡോം വഴി നടത്തുന്ന സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയില്‍ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊക്കൂണിന്റെ മ​റ്റൊരു സംഘാടകന്‍ കൂടിയായ മനു സഖറിയയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ സൈബര്‍ വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് പട്ടികയില്‍ ഇടം നേടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad