യുവാവ് അമ്മാവനെ കൊലപ്പെടുത്തി
കൊല്ലം:
കൊട്ടാരക്കരയിൽ യുവാവ് അമ്മാവനെ കൊന്നു. വാക്കനാട് ശിവവിലാസത്തിൽ ശിവകുമാർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാൽപ്പത്തിയെട്ട് വയസായിരുന്നു ഇയാൾക്ക്. ശിവകുമാറിന്റെ സഹോദരിയുടെ മകൻ നിധീഷ് ആണ് കൊലപാതകം നടത്തിയിരിക്കുന്നത്. 28കാരനായ ഇയാളും അമ്മാവനും തമ്മിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിക്കുകയുണ്ടായത്. നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ليست هناك تعليقات
إرسال تعليق