Header Ads

  • Breaking News

    കണ്ണൂരിൽ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍


    തളിപ്പറമ്പ: 

    ജോലി സ്ഥലത്ത് വച്ച്‌ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളിയില്‍ മുണ്ട് ഹൗസിലെ എം. ഷിജിത്ത് (37) ആണ് അറസ്റ്റിലായത്. ഭാര്യ എസ്. സിമി (29) കുറ്റിക്കോല്‍ കാക്കാന്‍ചാലിലെ തീപ്പെട്ടി കമ്ബനിയില്‍ ജോലിക്കാരിയാണ്. 


    കഴിഞ്ഞ ദിവസം രാവിലെ 10.40ന് കമ്ബനിയിലെത്തിയ ഷിജിത്ത് ഓഫീസ് മുറിയില്‍ വച്ച്‌ കത്തികൊണ്ട് ഭാര്യയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ് വീണ സിമിയെ മറ്റ് തൊഴിലാളികള്‍ ഉടന്‍ സ്വകാര്യ ആശുപ്രതിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയില്‍ കഴിയുന്ന സിമിയുടെ മൊഴി പ്രകാരമാണ് ഷിജിത്തിനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തത്.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad