Header Ads

  • Breaking News

    സ്ത്രീകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണം, തുറന്ന കത്തുമായി രേവതി സമ്പത്ത്

     സ്ത്രീകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണം, തുറന്ന കത്തുമായി രേവതി സമ്പത്ത് . പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തുന്ന ഉദാസീന നിലപാടിനെതിരെയാണ് രേവതി സമ്പത്ത് തുറന്ന നിലപാടുമായി രംഗത്ത് എത്തിയത് ഫേസ്ബുക്ക് പോസ്റ്റിലാണ് രേവതി സമ്പത്ത് തുറന്ന കത്ത് എഴുതിയത്.



    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

    ‘സൈബര്‍ ഡോമുകളുടെയും ക്രൈം പോലീസ് സ്റ്റേഷനുകളുടെയും ജോലി എന്താണെന്ന് തന്നെ സംശയിച്ചു പോകുന്നു. എന്തിനു വേണ്ടിയാണ് ഇവ നിലകൊള്ളുന്നത് എന്നറിയില്ല. സൈബറിടങ്ങളിലെ അതിക്രമങ്ങള്‍ തടയാനും പരിഹാരം കണ്ടുപിടിക്കാനും അതിജീവിക്കുന്നവരോട് നല്ല രീതിയില്‍ പെരുമാറാനും ഒക്കെ പ്രാപ്തമാകേണ്ടതാണല്ലോ ഇത്തരം ഇടങ്ങള്‍. ആ ലക്ഷ്യത്തിലേക്ക് അല്‍പദൂരമെങ്കിലും ആത്മാര്‍ഥതയോടെ നടക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ?

    ഉണ്ടായിരുന്നെങ്കില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇങ്ങനെയൊരു കത്ത് എനിക്ക് എഴുതേണ്ടി വരില്ലായിരുന്നു. സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കുന്നതിന് പര്യാപ്തമായ നിയമങ്ങളില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതിലുപരി നിയമ സംരക്ഷകരായ നിങ്ങള്‍ എന്ത് രീതിയിലുള്ള ആരോഗ്യപരമായ പരിഗണനയാണ് സര്‍വൈവേഴ്സിന് കൊടുക്കുന്നത്’, രേവതി കുറിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad