പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ഗർഭിണിയാക്കി; അറസ്റ്റിൽ
ഓയൂർ:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയിൽ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവർഷം മുമ്പ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നു. തുടർന്ന് ഗർഭം അലസിപ്പിച്ചു. പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
ഈ വർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചു. തുടർന്ന് പ്രതി വീണ്ടും പോക്സോ പ്രകാരം അറസ്റ്റിലായി. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐമാരായ രാജൻ ബാബു, സതീഷ് കുമാർ, സി.പി.ഒ ലിജു വർഗീസ്, ഡബ്ല്യൂ.പി.സി ജുമൈല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ليست هناك تعليقات
إرسال تعليق