മോറാഴയില്‍ ബി.ജെ.പി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു
തളിപ്പറമ്പ്:
മോറാഴയില്‍ ബി ജെ പി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു. മോറാഴ കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് നികേഷിന്റെ വീടിന് നേരെയാണ് സ്റ്റീല്‍ ബോംബേറിഞ്ഞത്. ഇന്ന് രാത്രി എട്ടരയോടെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പറയുന്നു. എറിഞ്ഞബോംബ് പൊട്ടാതെ ചുമരില്‍ തട്ടി വീടിന്റെ മുറ്റത്ത് പതിക്കുകയായിരുന്നു. ആന്തൂര്‍ നഗരസഭയിലെക്ക് മത്സരിച്ച ഇരുപത്തിയേഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നികേഷ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്ത് എത്തി. ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു.

ليست هناك تعليقات
إرسال تعليق