Header Ads

  • Breaking News

    വോട്ടർമാരെ കാണാനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി



    പട്ടുവം പഞ്ചായത്ത് രണ്ടാം വാർഡായ കുന്നരുവിൽ വോട്ടർമാരെ കാണാനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥി കെ.വി.ശരീഫയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

    അഞ്ചംഗ സംഘമാണ് സ്ഥാനാർഥിയെ തടഞ്ഞതെന്ന്‌ പറയുന്നു. ഈ ഭാഗത്ത് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിനു നൽകിയ പരാതിയിലുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad