നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു
നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.
'വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടത്' പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.
ليست هناك تعليقات
إرسال تعليق