ഫലം വന്നപ്പോൾ സി.പി.എം.സ്ഥാനാർഥി ലീഗിൽ
കോഴിക്കോട്:
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥിയെ ഹാരാർപ്പണം ചെയ്ത് മുസ്‌ലിംലീഗിന്റെ പ്രകടനം കണ്ട് നാട്ടുകാർ അമ്പരന്നു. കായക്കൊടി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡായ പൂളക്കണ്ടിയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച വി.കെ. ഷറഫുദ്ദീനാണ് ഫലം വരുന്നതിനുമുമ്പ് മുസ്‌ലിം ലീഗിൽ ചേർന്നത്. ലീഗ് വിമതനായ കുമ്പളംകണ്ടി അമ്മദിന് എൽ.ഡി.എഫ്. വോട്ട് മറിച്ചുവിറ്റെന്ന ആരോപണമുയർത്തിയാണ് ഷറഫുദ്ദീൻ മുസ്‌ലിംലീഗിൽ ചേർന്നത്. ലീഗ് നേതാവ് വി.പി. കുഞ്ഞബ്ദുള്ള വി.കെ. ഷറഫുദ്ദീന് മുസ്‌ലിം ലീഗിൽ അംഗത്വം നൽകി.

ليست هناك تعليقات
إرسال تعليق