Header Ads

  • Breaking News

    ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ശ്രീകണ്ഠാപുരത്ത്



    ശ്രീകണ്ഠാപുരം: 

    മുപ്പത്തിനാലാമത് കണ്ണൂർ ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 27 ഞായറാഴ്ച്ച ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ ( ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി രാവിലെ 10 മണിക്ക്  തളിപ്പറമ്പ് ഡി. വൈ. എസ്.പി ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്യും.  സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ വിഭാഗളിലായി 150 ഓളം പുരുഷൻമാരും, 50 ഓളം സത്രീകളും വിവിധ സമയങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് കാഞ്ഞങ്ങാട് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം കിട്ടും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.വി. ഷൈജു, കൺവീനർ ഹാഷിം സീരകത്ത്, ജനറൽ സെക്രട്ടറി പി.സി. ജഗദീഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad