Header Ads

  • Breaking News

    തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ തലേ ദിവസം അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് മികച്ച വിജയം

    തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ തലേ ദിവസം അന്തരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച വിജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് ജയിച്ചത്. 239 വോട്ടുകള്‍ക്ക് ആയിരുന്നു ജയം. സ്വതന്ത്രയായ സുലൈല ബീവി ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

    കഴിഞ്ഞ പത്താം തീയതി പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനപാകടത്തില്‍ പരുക്ക് പറ്റി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സഹീറ ബാനു. ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

    സഹോദരന്റെ മകനൊപ്പം ബൈക്കില്‍# ബാങ്കില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ മരണം സംഭവികക്കുകയും ചെയ്തു. തലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.
    തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്‌നീദ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad