Header Ads

  • Breaking News

    തലശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് സി. മനോഹരൻ മാസ്റ്റരെ അക്രമിച്ച സംഭവത്തിൽ കെ. പി. എസ്. ടി. എ പ്രതിഷേധിച്ചു


    തലശ്ശേരി :
    തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നും മത്സരിച്ചു ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയും കെ. പി. എസ്. ടി. എ തലശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ടുമായ സി. മനോഹരൻ മാസ്റ്റരെ അക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രവർത്തിക്കുന്നവരെ അക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന പ്രവണതയിൽ നിന്നും സി. പി. എം പിൻമാറണമെന്നും അധികാരത്തിന്റെ മത്ത് പിടിച്ചവർക്ക് എന്തും ചെയ്യാമെന്ന നില അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കെ. രമേശൻ, പി. പി ഹരിലാൽ, പി. എം ദിനേശൻ, രജീഷ് കാളിയത്താൻ, കെ റസാക്ക്, പി. എം ജയശ്രീ, കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad