ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദ് ചെയ്യണമെന്ന് ഹർജി
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. ദേശീയ പുഷ്പമായ താമരയെ രാഷ്ട്രീയ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കരുതെന്നാണ് ആവശ്യം. ഗോരാഖ്പൂർ സ്വദേശിയായ കാളിശങ്കറാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി. കേസിൽ 2021 ജനുവരി 12ന് വാദം കേൾക്കും.
ليست هناك تعليقات
إرسال تعليق