പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിക്കും തിരക്കും
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിക്കുന്നില്ല.
കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥരില്ലായിരുന്നു. തുടക്കത്തിലെ തിരക്ക് മാത്രമാണെന്ന് സബ് കളക്ടര്‍ വിശദീകരിച്ചു, തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണമുണ്ട്. പെട്ടെന്ന് തന്നെ ജീവനക്കാരെ ബൂത്തിലേക്ക് വിടാനാണ് ശ്രമമെന്നും സബ് കളക്ടര്‍ പറഞ്ഞു.
ليست هناك تعليقات
إرسال تعليق