Header Ads

  • Breaking News

    രേഷ്മ ഇനി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ



    സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന ഖ്യാതി നേടിയ എല്‍.ഡി.എഫിന്റെ രേഷ്മ മറിയം റോയിക്ക് യു.ഡി.എഫ് കോട്ടയില്‍ മിന്നും ജയം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സി.പി.എമ്മിന് കൈവിട്ടുപോയ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ സീറ്റാണ് രേഷ്മ റോയ് തിരിച്ചുപിടിച്ചത്. 470 വോട്ടുകള്‍ നേടിയ രേഷ്മ എഴുപത് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്തി സുജാത മോഹനെ തോല്‍പ്പിച്ചത്.

    ഇരുപത്തിയൊന്ന് വയസ്സ് തികയാന്‍ കാത്തിരുന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രേഷ്മയുടെ കഥ മുന്നേ വൈറലായിരുന്നു. നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം. കാത്തിരുന്ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത് വെറുതെയായില്ലെന്ന സന്തോഷത്തിലാണ് രേഷ്മ റോയ്.
    പഠനകാലത്താണ് രേഷ്മ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറുന്നത്. എസ്.എഫ്.ഐയുടെ സെക്രെട്ടറിയേറ് അംഗവും ഡി.വൈ.എഫ്.ഐ യുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കോന്നിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഉടനെയാണ് രേഷ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മിന്നും ജയം നേടുന്നതും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad