ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നാം പ്രതിയും പിടിയിൽ
കാസർഗോഡ്:
ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ മൂന്നാം പ്രതിയും പിടിയിൽ. കല്ലൂരാവി ഹസൻ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
നേരത്തെ, കേസിലെ മുഖ്യപ്രതി ഇർഷാദിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അബ്ദുൾ റഹ്മാനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അതേസമയം, അബ്ദുൾ റഹ്മാന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ليست هناك تعليقات
إرسال تعليق