Header Ads

  • Breaking News

    വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിശ്വാസ്യത തകര്‍ത്തു,എംപി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് പ്രചാരകനാകാനും തയാര്‍ ,ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍



    കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തദ്ദേശപ്പോരിലേറ്റ പ്രഹരത്തിന്റെ ആഴം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണം. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല. പുറം ചികിത്സ കൊണ്ട് പരിഹാരമില്ല. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതാണ്.

    കെ.എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോണ്‍ഗ്രസ് അനുഭാവികള്‍ എന്ന് യുഡിഎഫ് നേതൃത്വം മനസിലാക്കിയില്ല. പറഞ്ഞയക്കുന്നതിന് പകരം നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി വിശ്വാസ്യത തകര്‍ത്തുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നേതൃമാറ്റമല്ല നിലപാടുകളില്‍ വ്യക്തതയാണ് വേണ്ടതെന്നും നേതൃത്വം പറഞ്ഞാല്‍ എംപി സ്ഥാനം രാജിവച്ച്‌ കോണ്‍ഗ്രസ് പ്രചാരകനാകാനും തയാറാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad