Header Ads

  • Breaking News

    പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ചായകടയില്‍ തീപിടുത്തം

    പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ചായകടയില്‍ തീപിടുത്തം. ജൂബിലി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന രാമന്തളി കുന്നരു സ്വദേശി കടവത്ത്പുരയില്‍ ഇസ്മായിലിന്റെ ടീ ഷോപ്പിലാണ് ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നത്.

    വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 11.20 ഓടെയാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടര്‍ ഇട്ടതോടെ ഗ്യാസ് സിലിണ്ടര്‍ ലീക്കാവുകയും തുടര്‍ന്ന്തീയും പുകയും ഉയരുകയായിരുന്നു. തീ പടര്‍ന്ന് ചായക്കടയിലെ സാധനങ്ങള്‍ കത്തിനശിച്ചു.

    ഷോപ്പിംഗ് കോംപ്ലക്സിലെ മറ്റു സ്ഥാപനങ്ങള്‍ക്ക് അപകടമാകും വിധം തീ പടര്‍ന്നതോടെ ഇടുങ്ങിയ വഴിയിലൂടെ ചെറിയ ഫയര്‍ എഞ്ചിനുമായി എത്തിയാണ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തൊട്ടടുത്ത സ്ഥാപനത്തിലെ ജനറേറ്ററും സമീപത്തുണ്ടായിരുന്നു. കൃത്യ സമയത്ത് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad