എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട്
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് നാണം കെട്ട തോൽവി.
കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ 15–ാം ഡിവിഷൻ ചുണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കാരാട്ട് ഫൈസൽ വിജയിച്ചപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട്.
. ഫൈസലിനെ ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق