തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; ബോംബേറ്
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് വ്യാപക അക്രമം. വളയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറ്. ചെറുവണ്ണൂരിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. താമരശ്ശേരിയിൽ സിപിഐഎം പ്രവർത്തകന്റെ ബേക്കറിക്ക് തീയിട്ടു. ചേമഞ്ചേരി പഞ്ചായത്തിൽ കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ജെറി ബോസിന്റെ വീട് ആക്രമിച്ചു.
ليست هناك تعليقات
إرسال تعليق