ജയ് ശ്രീരാം ഫ്ലെക്സ് തൂക്കിയവരെ പൊലീസ് തൂക്കും
വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭ മന്ദിരത്തിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കി ജയ് ശ്രീരാം എന്ന ഫ്ലെക്സ് തൂക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കും. സിപിഎം പ്രവർത്തകരാണ് പാലക്കാട് എസ്‍പിക്ക് പരാതി നൽകിയത്. സംഭവത്തിൽ റിപ്പോർട്ട് തേടിയ എസ്‍പി പരാതിയിൽ കേസെടുക്കാനും നിർദ്ദേശം നൽകി. കൗണ്ടിംഗ് നിയന്ത്രിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചു.
ليست هناك تعليقات
إرسال تعليق