Header Ads

  • Breaking News

    രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു



    ബെംഗളൂരു:

    രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രിയിലെ വാര്‍ഡ് ജീവനക്കാരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. 


    ശിവമോഗയിലെ ആശുപത്രി വാര്‍ഡ് ജീവനക്കാരന്‍ മനോജിനും മൂന്ന്  കൂട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്.

    പെണ്‍കുട്ടിയുടെ അമ്മയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വാര്‍ഡ് ബോയ് ആയ മനോജ് അമ്മയെയും മകളെയും ഭക്ഷണം കൊണ്ടുവന്ന് സഹായിക്കുകയും പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും ചെയ്തു.
    അശാന്തി പരത്തുന്ന ചില സംഭവങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിവമോഗയിലെ കടകള്‍ക്കും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹോട്ടലുകള്‍ അടച്ചതിനാല്‍ ഇവര്‍ക്ക് ഭക്ഷണം ലഭിക്കാതെയായി. ഭക്ഷണം ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന വ്യാജേന മനോജ് പെണ്‍കുട്ടിയെ തന്റെ കാറില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇയാളുടെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

    പെണ്‍കുട്ടിയുടെ അമ്മ സംഭവം അറിഞ്ഞതോടെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad