Header Ads

  • Breaking News

    എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു



    എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാർക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയർഗൈഡൻസ് നടപ്പാക്കും. ഓൺലൈനായാകും സംപ്രേഷണം.

    അതേസമയം, പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണൽ രീതിയിലാവും ചോദ്യ പേപ്പർ തയാറാക്കുക. മാർച്ച് 17 മുതൽ നടക്കുന്ന പരീക്ഷകളിൽ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്തും. പ്രാക്റ്റിക്കൽ പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad