പതിനഞ്ചുകാരിയെ കാണാതായി 48 മണിക്കൂറിനകം തന്ത്രപരമായ നീക്കത്തിലൂടെ പോലീസിന്റെ കണ്ടെത്തൽ
പതിനഞ്ചുകാരിയെ കാണാതായി 48 മണിക്കൂറിനകം തന്ത്ര പരമായ നീക്കത്തിലൂടെ കണ്ണൂർ സിറ്റി പോലീസ് കണ്ടെത്തി. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ പെൺകുട്ടിയെയാണ് സിറ്റി പോലീസ് കോഴിക്കോട് വെച്ച് പിടികൂടി കണ്ണൂരിൽ എത്തിച്ചത്.
വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി രാത്രി ബംഗളൂരുവിലെക്ക് പോകുകയും രാവിലെ കറങ്ങി നടന്നു വൈകിട്ടോടെ കോഴിക്കോട് തിരിച്ചെത്തമ്പോൾ കണ്ണൂർ സിറ്റി പൊലീസാണ് സ്വീകരിക്കാൻ എത്തിയത്.
കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ സിറ്റി സിഐ പിആർ സതീശൻ, എസ്‌ഐമാരായ നെൽസൻ നിക്കോളാസ്, സുനിൽ കുമാർ, എഎസ്ഐ ഷാജി, സിപിഒമാരായ ഷനോജ്, പ്രജിത്ത്, ദീപ എന്നിവരടങ്ങിയ പോലീസ് സംഘമാണ് തന്ത്രപരമായ ഓപറേഷന് ചുക്കാൻ പിടിച്ചത്.

ليست هناك تعليقات
إرسال تعليق