സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു; 20 വയസുള്ള യുവാവിനെ തേടി നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി 16കാരി
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ 20 വയസുള്ള യുവാവിനെ തേടി നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് 16കാരി ഇന്ത്യയിലെത്തി. കാഠ്മണ്ഡുവില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് മധ്യപ്രദേശിലെ സിഹോറിലാണ് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടിയെത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി.
യുവാവിനെ കാണാനായി വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബസുകളില്‍ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്. യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ليست هناك تعليقات
إرسال تعليق