ആറ്റിൽ കുളിക്കാന്‍ ഇറങ്ങിയ 17 കാരന്‍ മുങ്ങി മരിച്ചു
പെരിന്തല്‍മണ്ണ:
കൂട്ടുകാര്‍ക്കൊപ്പം ആറ്റിൽ കുളിക്കാന്‍ ഇറങ്ങിയ 17 കാരന്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖ് ആണ് മുങ്ങി മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് ആഷിഖ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വെള്ളിയാറിലെ അളിമ്ബിയന്‍ കുണ്ട് കടവിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
കുളിക്കുന്നതിനിടെ ആഷിഖിനെ കാണാതാവുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുകയുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഖബറടക്കും. മാതാവ് റൈഹാനത്ത്. സഹോദരന്‍ അബ്ദുല്‍ ലത്തീഫ്

ليست هناك تعليقات
إرسال تعليق