റേഷന്‍ കാര്‍ഡ്; തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കരുത്
കണ്ണൂര്‍:
പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ചും സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നുളള അംഗീകൃത അറിയിപ്പെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും സന്ദേശങ്ങളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവില്‍ യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും ഓഫീസര്‍ വ്യക്തമാക്കി.

ليست هناك تعليقات
إرسال تعليق