Header Ads

  • Breaking News

    മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡിൽ ജസിന്‍ഡ മന്ത്രിസഭയിൽ

    priyanca-radhakrishnan


    മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ്. എറണാകുളം പറവൂർ സ്വദേശിയാണ്‌ പ്രിയങ്ക.  ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.


    2017ല്‍ ആദ്യമായി ന്യൂസീലന്‍ഡ് പാര്‍ലമെന്റിലെത്തിയ പ്രിയങ്ക പാരമ്പര്യകാര്യ വകുപ്പിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. ജസീന്‍ഡയുടെ വിശ്വസ്തയായി ലേബര്‍ പാര്‍ട്ടിയില്‍ മുന്നേറി. എം പിയായി രണ്ടാമൂഴത്തിലാണ്‌ മന്ത്രിയാകുന്നത്‌.   മാടവനപ്പറമ്പ്‌ രാധാകൃഷ്‌ണന്റെയും ഉഷയുടേയും മകളായ പ്രിയങ്ക ജനിച്ചതും വളർന്നതും സിംഗപ്പൂരിലാണ്.

    ക്രൈസ്റ്റ് ചർച്ച് സ്വദേശി റിച്ചാർഡ്സണ്‍ ആണ് ഭര്‍ത്താവ് വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാന്‍ ന്യൂസീലൻഡിലെത്തിയ പ്രിയങ്ക പിന്നീട് രാഷ്‌ട്രീയത്തിൽ സജീവമായി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad