ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കണ്ണൂർ
കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് മൾട്ടി ലെവർ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ അഭ്യർഥിച്ചു. പണിമുടക്കിന് മുന്നോടിയായി 21ന് വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ കെ അശോകൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സന്തോഷ് പാനൂർ, മിൽന മൊകേരി, പി മോഹനൻ, ഹരീന്ദ്രൻ, പ്രകാശൻ കണ്ണവം, ഷനിൽ എന്നിവർ സംസാരിച്ചു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കെഎംഎസ്‌ആർഎ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പി മഹേഷ് അധ്യക്ഷനായി. ഇ സുർജിത്‌കുമാർ, കെ വി അജിത്ത്, സി എസ് ജയൻ, ഷാജു വർഗീസ് എന്നിവർ സംസാരിച്ചു.
Read more: https://www.ezhomelive.com/

ليست هناك تعليقات
إرسال تعليق