Header Ads

  • Breaking News

    അന്താരാഷ്ട്ര സയന്‍സ് മാ​ഗസിന്‍ പറയുന്നു ; ഇതാ "ഇന്ത്യയുടെ കോവിഡ്‌ അധ്യാപിക

     


    സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ്‌ മഹാമാരിയെ നേരിട്ടത്‌ കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയെന്ന്‌ അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ സയൻസ്‌ (എഎഎഎസ്‌).സംഘടനയുടെ സയൻസ്‌ മാഗസിനിൽ പ്രസിദ്ധീകരിച്ച “ഇന്ത്യയുടെ കോവിഡ്‌ അധ്യാപിക’ എന്ന റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

    സംസ്ഥാനത്തെ കോവിഡ്‌ പ്രതിരോധ നേട്ടത്തിനു പിന്നിൽ മന്ത്രി കെ കെ ശൈലജയുടെ പങ്ക്‌ ഏറെ വലുതാണെന്ന്‌ പബ്ലിക്‌ ഹെൽത്ത്‌ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യ ഡയറക്ടർ കെ ശ്രീനാഥ്‌ റെഡ്ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു‌. രോഗത്തെ പ്രതിരോധിക്കുന്നതിൽ കൂടുതൽ സാക്ഷരതയുള്ളതും മികച്ച പൊതുജനാരോഗ്യ സംവിധാനവുമുള്ള കേരളത്തിനു സാധിച്ചു.

    മുൻ ഹൈസ്കൂൾ ശാസ്‌ത്ര അധ്യാപിക കൂടിയായ മന്ത്രി ശൈലജയുടെ നേതൃത്വം സംസ്ഥാനത്തിന്‌ കൂടുതൽ ഗുണകരമായി–-അദ്ദേഹം ചൂണ്ടിക്കാട്ടി. നിപാ വൈറസിനെ   2018ൽ  നേരിട്ട അനുഭവം മന്ത്രിക്ക് കരുത്തായെന്നും റിപ്പോര്‍ട്ടിലുണ്ട്.രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കിടെയും കേരളത്തിലെ പ്രാഥമികാരോഗ്യ സംവിധാനത്തിന്‌ എല്ലാ തുറയിൽനിന്നും ലഭിച്ച പിന്തുണയും കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനത്തിന്‌ ഗുണപ്രദമായതായും മാഗസിന്‍ വിലയിരുത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad