Header Ads

  • Breaking News

    കുഞ്ഞിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടനിർമാണം ഉദ്ഘാടനംചെയ്തു


    അർഹരായ ആളുകൾക്കെല്ലാം പട്ടയം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കുഞ്ഞിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.  കെട്ടിടനിർമാണ ശിലാഫലകം ടി.വി.രാജേഷ് എം.എൽ.എ. അനാവരണംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം.കുഞ്ഞിരാമൻ പട്ടയം വിതരണംചെയ്തു.  ഡോ. എ.ജയതിലക്, എം.ശശീന്ദ്രൻ, ഈശ്വരി ബാലകൃഷ്ണൻ, ടി.താജുദ്ദീൻ, സി.വി.ദാമോദരൻ പി.ലക്ഷ്മണൻ, മോഹനൻ, വി.കെ.കരുണാകരൻ, പി.വി.കൃഷ്ണൻ, പയ്യന്നൂർ തഹസിൽദാർ കെ.ബാലഗോപാലൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

    ➖➖➖➖➖➖➖➖➖➖➖
    കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക

    https://chat.whatsapp.com/CaRE5193lzE4UzNWtmXpsg

    🔊 പരസ്യം നൽകാൻ
    https://wa.me/message/RF23LXTPEMVID1

    ليست هناك تعليقات

    Post Top Ad

    Post Bottom Ad