ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
വീടിന്റെ ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍പ്പടി കോട്ടേപ്പറമ്പിൽ മുഹസിന്റെ മകന്‍ മുഹമ്മദ് (ഒരു വയസ്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഒന്നാം നിലയിലുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണര്‍ന്ന ശേഷം ബാല്‍ക്കണിയില്‍ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു.

ബാല്‍ക്കണിയിലെ ഹാന്‍ഡ് റെയിലില്‍ ഒരു കമ്ബി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത് എന്നാണ് നി?ഗമനം. കുഞ്ഞിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.
ليست هناك تعليقات
إرسال تعليق