കൂത്ത്പറമ്പിൽ രണ്ട് നാടൻബോംബുകൾ പിടികൂടി
കൂത്തുപറമ്പ് :
കോട്ടയം മംഗലോട്ടുംചാലിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് നാടൻബോംബുകൾ കണ്ടത്തി. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് 6.30-ഓടെ കതിരൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
കണ്ണൂരിൽ നിന്നുമെത്തിയ ബോംബ് സ്ക്വാഡംഗങ്ങൾ ബോംബുകൾ നിർവീര്യമാക്കി. വ്യാഴാഴ്ച ബോംബ്, ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിലും തിരച്ചിൽ നടന്നു. സി.ഐ. അനിൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ. എൻ. ദിജേഷ്, കെ.സി. അഭിലാഷ്, ബി. ദിലീപ് കുമാർ, പി. വിജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ليست هناك تعليقات
إرسال تعليق