Header Ads

  • Breaking News

    എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം


    കണ്ണൂർ : 1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം നവംബര്‍ 1998 മുതല്‍ ഡിസംബര്‍ 2019 വരെ രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.   2021 ഫെബ്രുവരി 28 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
    ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാലോ നിശ്ചിത സമയപരിധി കഴിഞ്ഞു ചേര്‍ത്തതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പഴയ സീനിയോറിറ്റി നിലനിര്‍ത്തുന്നതിന് അപേക്ഷിക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  വെബ്‌സെറ്റ് : www.eemployment.kerala.gov.in.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad