ബിജെപിയിൽ കൂട്ടരാജി
തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപിയിൽ കൂട്ടരാജി
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബിജെപി പ്രവർത്തകരുടെ കൂട്ടരാജി. 70 ഓളം പേരാണ് രാജിക്കത്ത് നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോർച്ചയിലെ സുനിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് പ്രതിഷേധം. 58, 59 എന്നീ ബൂത്തുകളിലെ പ്രവർത്തകരാണ് രാജിക്കത്ത് കൈമാറിയത്.
ليست هناك تعليقات
إرسال تعليق