Header Ads

  • Breaking News

    കണ്ണൂർ കോർപ്പറേഷൻ എൽഡിഎഫ് സീറ്റ് ധാരണയായി; 42 സീറ്റിൽ സിപിഐ എം




    കണ്ണൂർ: 

    കണ്ണൂർ കോർപ്പറേഷനിൽ സിപിഐ എം 42 സീറ്റിൽ മത്സരിക്കും. സിപിഐ ആറ് സീറ്റിലും ഐഎൻഎൽ മൂന്ന് സീറ്റിലും മത്സരിക്കും. ജനതാദൾ (എസ്), കോൺഗ്രസ് എസ്, എൽജെഡി, കേരള കോൺഗ്രസ് (എം) കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുമെന്ന് എൽഡിഎഫ് കോർപ്പറേഷൻ കമ്മിറ്റി കൺവീനർ എൻ ചന്ദ്രൻ അറിയിച്ചു. 

    കുന്നാവ്, കൊക്കേൻപാറ, തളാപ്പ്, പൊടിക്കുണ്ട്, കൊറ്റാളി, തുളിച്ചേരി, കക്കാട് നോർത്ത്, ശാദുലിപ്പള്ളി, പള്ളിപ്രം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ നോർത്ത്, എളയാവൂർ സൗത്ത്, മുണ്ടയാട്, അതിരകം, കപ്പച്ചേരി, മേലെ ചൊവ്വ, താഴെചൊവ്വ, കിഴത്തള്ളി, തിലാന്നൂർ, ആറ്റടപ്പ, എക്കോട്, ഏഴര, ആലിങ്കീൽ, കിഴുന്ന, തോട്ടട, കുറുവ, പടന്ന, വെത്തിലപ്പള്ളി, നീർച്ചാൽ, ചൊവ്വ, താണ, സൗത്ത് ബസാർ, ടെമ്പിൾ, തായത്തെരു, കാനത്തൂർ, താളിക്കാവ്, ചാലാട്, പഞ്ഞിക്കയിൽ വാർഡുകളിലാണ് സിപിഐ എം മത്സരിക്കുക.

     പള്ളിക്കുന്ന്, അത്താഴക്കുന്ന്, വാരം, എടചൊവ്വ, ആദികടലായി, കസാനക്കോട്ട എന്നിവിടങ്ങളിൽ സിപിഐ മത്സരിക്കും. കക്കാട്, അറക്കൽ, ആയിക്കര എന്നിവിടങ്ങളിലാണ് ഐഎൻഎൽ മത്സരിക്കുക. പള്ളിയാംമൂലയിൽ കോൺഗ്രസ് എസ്‌, ഉദയംകുന്നിൽ കേരള കോൺഗ്രസ് (എം), ചാലയിൽ ജനതാദൾ (എസ്), പയ്യാമ്പലത്ത് എൽജെഡി എന്നീ പാർടികൾ മത്സരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad