Header Ads

  • Breaking News

    15-ാം തീയതിക്ക് ശേഷം സ്കൂളുകൾ തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്



    തിരുവനന്തപുരം: 

    കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 15 കഴിഞ്ഞ് ഭാഗികമായി തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ല. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ഓണ്‍ലൈന്‍ ക്ളാസുകള്‍ ഭംഗിയായി നടക്കുന്നുണ്ട്. കൊവിഡ് ശമിച്ചിട്ടേ സ്കൂള്‍ തുറക്കുന്നകാര്യം പരിഗണിക്കൂ.

     

    സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച്‌ വിവിധ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതല്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad