ആര്‍സിബിയുടെ സ്റ്റാര്‍ പേസര്‍ക്ക് പരുക്ക്; അടുത്ത മത്സരം കളിച്ചേക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. ടീമിന്റെ മുഖ്യ പേസർമാരിൽ ഒരാളായ നവദീപ് സൈനിക്ക് പരിക്കേറ്റു. കൈവിരലിന് പരിക്കേറ്റ സൈനിക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. ഇത് ടീമിനെ ബാധിക്കും. സൈനിയുടെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ 18ാം ഓവറിലാണ് സംഭവം.
ധോണിയുടെ പവർ ഷോട്ടിനെ തടുക്കാനുള്ള സൈനിയുടെ ശ്രമം കൈവിരലിന് മുറിവേൽപ്പിക്കുകയായിരുന്നു. ബൗൾ ചെയ്യുന്ന വലത് കൈക്കാണ് പരിക്കേറ്റതെന്നാണ് പ്രയാസപ്പെടുത്തുന്ന കാര്യം. മുറിവേറ്റതിനാൽ കൈവിരലിൽ കൂടുതൽ ശക്തി നൽകാനാകില്ല. നിലവിൽ ആർസിബിയുടെ പേസ് ബൗളിങ് നിരയിലെ നിർണ്ണായക സാന്നിധ്യമാണ് നവദീപ് സൈനി. 11 മത്സരത്തിൽ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് നേടാനായതെങ്കിലും ഇക്കോണമി റേറ്റ് 7.95 മാത്രമാണ്.
മുംബൈക്കെതിരായ സീസണിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ സൂപ്പർ ഓവർ എറിഞ്ഞ് ആർസിബിയെ വിജയിപ്പിച്ചത് സൈനിയായിരുന്നു. ഏഴ് റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ സൈനി വഴങ്ങിയത്. നിലവിൽ 11 മത്സരം കളിച്ച ആർസിബി ഏഴ് മത്സരമാണ് വിജയിച്ചത്. 14 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരമാണ് അവശേഷിക്കുന്നത്. രണ്ട് ജയം കൂടി നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

ليست هناك تعليقات
إرسال تعليق