കോവിഡ് വ്യാപനം : അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബദ്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഒപ്പം സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തി.
കോവിഡ് വ്യാപിക്കുമ്പോഴും സർക്കാർ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നില്ല. പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റ് നടത്തേണ്ടയിടത്ത് ടെസ്റ്റുകൾ അറുപതിനായിരത്തിൽ താഴെ മാത്രമായി ഒതുങ്ങുന്നു എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.

ليست هناك تعليقات
إرسال تعليق