സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്ബളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്ബളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്ബളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. 2021 ജൂണ്‍ ഒന്നിന് ശേഷം ജീവനക്കാര്‍ക്ക് ഇത് പിന്‍വലിക്കാം. ഇതിനും പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ലഭിക്കും.
2021 ജൂണ്‍ ഒന്നു മുതല്‍ പി.എഫ് ഇല്ലാത്തവര്‍ക്ക് തവണകളായി തിരിച്ചു നല്‍കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നല്‍കുന്നത് ഓരോ മാസവും മാറ്റിവച്ച തുകയാണ്.

ليست هناك تعليقات
إرسال تعليق