പാനൂരില്‍ ബി.ജെ.പി പ്രവർത്തകന്റെ കാര്‍ കത്തിച്ചു
പാനൂര്‍:
ബി.ജെ.പി പ്രവർത്തകന്റെ കാര്‍ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മല്‍ രാജേഷിെന്റ കാറാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ കത്തിച്ചത്. ടയര്‍ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. കാറിെന്റ മുന്‍ ഭാഗം കത്തിയ നിലയിലാണ്. പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവിെന്റ കാറിെന്റ ഗ്ലാസ് ഒരുസംഘം തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തതിനുശേഷമാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ليست هناك تعليقات
إرسال تعليق