സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
ഇക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സുരാജ് വെഞ്ഞാറമ്മൂടിന്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയായി കനി കുസൃതിയും (ബിരിയാണി) മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്) തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായി (കുമ്പളങ്ങി നൈറ്റ്സ്) തെരഞ്ഞെടുക്കപ്പെട്ടു. സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായി (കുമ്പളങ്ങി നൈറ്റ്സ്).

ليست هناك تعليقات
إرسال تعليق