Header Ads

  • Breaking News

    മുൻ‌കൂർ ജാമ്യ ഹർജി തള്ളി; ശിവശങ്കർ കസ്റ്റഡിയിൽ



    സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിൽ. എൻ‌‍ഫോഴ്സ്മെന്റാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കർ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോ ഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യഹർജികൾ തള്ളിയതിന് തൊട്ടുപിന്നാലെ ഉദ്യോ ഗസ്ഥർ ആശുപത്രിയിലെത്തി സമൻസ് കൈമാറുകയും ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad