കണ്ണൂരിൽ വ്യക്തി വിരോധം തീര്ക്കാന് അയല്കാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ചു; യുവാവ് അറസ്റ്റില്‍
വ്യക്തി വിരോധം തീര്ക്കാന് അയല്കാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി. ജെസിബി ഓപ്പറേറ്ററായ ആല്ബിന് മാത്യു ആണ് കട തകര്ത്ത്. കണ്ണൂര് ചെറുപുഴയിലെ സോജിയുടെ കടയാണ് ഇയാള് പൊളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത ചെറുപുഴ പൊലീസ് ആല്ബിനെ അറസ്റ്റ് ചെയ്തു.
കടപൊളിക്കുകയാണെന്ന് വീഡിയോയിലൂടെ ആളുകളെ അറിയിച്ചാണ് കൃത്യം നടത്തിയത്. കടപൊളിക്കുകയാണെന്ന് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞ ശേഷമാണ് കൃത്യം ചെയതത്. പൊലീസ് പിന്നാലെ ചെന്നെങ്കിലും കടതകര്ത്ത ശേഷം ഇയാള് സ്റ്റേഷനില് കീഴടങ്ങി.
പലചരക്ക് കടയില് നിന്നും മദ്യവും ലഹരി വസ്തുക്കളും വില്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു പൊളിക്കല്. തന്റെ കല്യാണം മുടക്കിയതും സോജിയാണെന്ന് പ്രതി പൊലീസിന് നല്കിയ മൊഴി.

ليست هناك تعليقات
إرسال تعليق