ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു.
ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നീക്കം. ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായും വാർത്ത വന്നു. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ഖുശ്ബു തയ്യാറായില്ല.

ليست هناك تعليقات
إرسال تعليق