കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം
കണ്ണൂര്‍:
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം പ്രതിഷേധവുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
പിന്നീട് വീണ്ടും പ്രതിഷേധക്കാരെ പോലിസ് നീക്കി. മുദ്രാവാക്യങ്ങളുമായി ജലപീരങ്കിക്കു നേരെ ചാടിയ പ്രവര്‍ത്തകര്‍ ചെരിപ്പും വടിയും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
ليست هناك تعليقات
إرسال تعليق