കോൺഗ്രസ് സത്യാഗ്രഹ സമരം കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു.
പിന്നോക്ക സമുദായങ്ങൾക്ക് എതിരെ പീഡനം കോൺഗ്രസ് സത്യാഗ്രഹം നടത്തി.. പൊന്നാനി.. പിന്നോക്ക സമുദായത്തിൽ ജനിച്ച കാരണത്താൽ പീഡനത്തിനിരയായി മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീലീന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്ര സിഡന്റ് പുന്നക്കൽ സുരേഷ്, വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സി ജാഫർ, സന്തോഷ് കടവനാട്, ആർ വി മുത്തു എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ليست هناك تعليقات
إرسال تعليق