കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം..
തൃശൂർ പഴയന്നൂർ എളനാട് യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് എന്ന കുട്ടൻ (38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് മാസത്തെ പരോളിൽ ഇറങ്ങിയത്. സംഭവത്തിൽ ചേലക്കര പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
ليست هناك تعليقات
إرسال تعليق